മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ - - Leave a Comment

കൊച്ചി>>> മന്ത്രി കെ.ടി.ജലീലിനെ
കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങ ളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത കേസിൽ കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യൽ. ഔദ്യോഗിക വാഹനത്തിലാണ് ചോദ്യം ചെയ്യലിനായി കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ച് വിതരണം ചെയ്തതിൽ പ്രോട്ടോക്കോള്‍ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *