ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍. സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഓഫീസിലെത്തിയത്.ഇന്നു രാവിലെ ആറ് മണിക്കാണ് മന്ത്രി എന്‍ഐഎ ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു,പ്രോട്ടോകോൾ ലംഘിച്ച് എന്തിന് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു, സ്വപ്നാ സുരേഷും , യുഎഇകോണ്‍സുലേറ്റ് ജനറലുമായി ബന്ധമെന്താണ് എന്നാണ് അന്വേഷണ ഏജന്‍സി പ്രധാനമായും അന്വേഷിക്കുന്നത് നേരത്തെ റംസാന്‍ കിറ്റ് വിതരണ സമയത്ത് സ്വപ്നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ മൂന്ന് പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്വപ്നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്റെ മൊഴി. 16 തവണയാണ് കോളുകള്‍ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക നീക്കത്തിന്റെ ഭാഗമായിട്ടാണ് എൻ ഐ എ, മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ പ്രതിപക്ഷവും ബി ജെ പി യും ജലീലിന്റെ രാജിആവശ്യപ്പെടുന്നതിനിടെയാണ് ചോദ്യം ചെയ്യൽ എന്നതാണ് ശ്രദ്ധേയം.