എം. എൽ. എ യുടെ നേതൃത്വത്തിൽ മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ; സംയുക്ത പരിശോധന നടത്തി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>മണ്ണൂർ പോഞ്ഞാശ്ശേ രി റോഡിൽ നിർമ്മാണ പ്രവർത്തന ങ്ങൾ വേഗത്തിലാക്കുന്നതിന് എൽ ദോസ് കുന്നപ്പിള്ളി എം. എൽ. എ യുടെ നേതൃത്വത്തിൽ സംയുക്ത പരിശോധ ന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നി വിഭാഗങ്ങളാണ് സംയുക്ത പരി ശോധന നടത്തിയത്. ഇവിടെ തർക്കം മൂലം പണികൾ നിർത്തി വെച്ചിരിക്കു കയായിരുന്നു. വാട്ടർ അതോറിറ്റി, ബി എസ്എൻഎൽ എന്നിവയുടെ കേബി ളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കും. ഇവ മാറ്റി സ്ഥാപിച്ചാൽ മാത്രമാണ് കല്ല് പൊട്ടിക്കുന്ന പ്രവൃത്തി പുനരാരംഭിക്കുവാൻ സാധിക്കുകയു ള്ളു. തൃക്ക അമ്പലത്തിന്റെ ഭാഗത്താ ണ് ഇത് മറ്റേണ്ടത്.

മറ്റു പ്രവൃത്തികൾ ഇതോടൊപ്പം പുരോ ഗമിക്കുകയാണെന്ന് എം.എൽ.എ പറ ഞ്ഞു. മൂന്നര കിലോമീറ്റർ ദൂരത്തിൽ ജി.എസ്.ബി മിശ്രിതം ഇട്ട് ബലപ്പെടു ത്തുന്ന പ്രവൃത്തി പൂർത്തിയായി. ആ കെ 6.500 കിലോമീറ്റർ ദൂരത്തിൽ ആ ണ് ജി.എസ്.ബി മിശ്രിതം വിരിക്കുന്നത്. വളയൻചിറങ്ങര മുതൽ വാരിക്കാട് വരെയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. ഇവിടെ 20 സെന്റിമീറ്റർ വീതം കനത്തിൽ ജി.എസ്.ബി മിശ്രിതവും വെറ്റ് മിക്സ് മെക്കാടവും വിരിച്ചു റോഡ് ഉയർത്തി റോഡ് ബലപ്പെടു ത്തും. തുടർന്ന് 2 തലത്തിലുള്ള ടാറിംഗ് പൂർത്തിയാക്കും.

8 കലുങ്കുകളുടെ നിർമ്മാണം പൂർത്തീ കരിച്ചു. പദ്ധതിയിൽ ആദ്യം ഉണ്ടായി രുന്ന കലുങ്കുകൾക്ക് പുറമെ 4 ചെറിയ കലുങ്കുകൾ കൂടി നിർമ്മിക്കേണ്ടി വ രും. ഇതിൽ 3 എണ്ണം മണ്ണൂർ ജംഗ്ഷനി ൽ ആണ് നിർമ്മിക്കുന്നത്. വളയൻചി റങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിർ മ്മാണം ഇപ്പോൾ പുരോഗമിക്കുകയാ ണ്. വളയൻചിറങ്ങര ഐടിഐ യോട് ചേർന്നുള്ള കലുങ്കിലേക്ക് ഇത് ചേർ ക്കും. ഇന്ന് ഈ ഭാഗത്തെ നിർമ്മാണപ്ര വർത്തനങ്ങൾ റോഡ് നിർമാണത്തെ ബാധിക്കില്ല. എത്രയും വേഗത്തിൽ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങ ൾ പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →