മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ അപകടം ലോറി ഡ്രൈവർ മരണപ്പെട്ടു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>> വളയൻചിറങ്ങര ഐ.റ്റി.സിക്ക് സമീപം തടിലോ റി കനാലിലേക്ക് മറിഞ്ഞു എരുമേലി സ്വദേശിയായ യുവാവ് ലോ റിക്കടിയിൽ പെട്ട് മരിച്ചു.എരു മേലി തുമരംപാറ പ്ലാമൂട്ടിൽ മുരളിയുടെ മകൻ മിഥുൻ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് അപകടമുണ്ടായത്.ഗ ട്ടറിൽ വീണ ലോറി റിവേഴ്‌സ് എടു ക്കുന്നതിനിടെയാണ് അപകടം. കൂടെ വണ്ടിയിൽ ഉണ്ടായിരുന്ന ആൾ രക്ഷപെട്ടു. കാലങ്ങളായി ഈ റോഡ് കുണ്ടും കുഴിയുമായി കിടന്നിട്ട്. പ്രദേശ വാസികൾ നിരവധി സമരങ്ങളും റോഡ് ഉപരോധവും നടത്തിയിട്ടും റോഡ് നന്നാക്കുന്ന കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനി ന്നും യാതൊരു നടപടിയും ഉണ്ടാ യിട്ടില്ല.മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →