മണിക്കിണർ – വാളാച്ചിറ പ്രദേ ശത്ത് അടിക്കടി മോഷണശ്രമം; നാട്ടുകാർ ഭീതി യിൽ

പി.എ. സോമൻ -

കോതമംഗലം>>>പല്ലാരിമംഗലം പഞ്ചാ യത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗ ത്ത് കഴിഞ്ഞ കുറച്ച് നാളുകളായി മോ ഷണവും മോഷണശ്രമവും പതിവാകു ന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിലാ ണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാ ഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയു ടെ വീട്ടിൽ നിന്നും 20 പവനോളം സ്വർ ണ്ണം മോഷണം പോയിരുന്നു.

ഊന്നുകൽ പോലീസ് കേസെടുത്ത് അ ന്വേഷണം ആരംഭിച്ചെങ്കിലും നാളിതുവ രെയായിട്ടും പ്രതികളെ പിടികൂടാൻ ക ഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരുമാസത്തിനു ള്ളിൽ നാലോളം വീടുകളിൽ മോഷണ ശ്രമം നടന്നു. വാളാച്ചിറ തെക്കുംചേരി അലിയാർ, മൂക്കടയിൽ ഹുസൈൽ എന്നിവരുടെ വീടുകളിലും രാത്രിയിൽ മോഷണശ്രമമുണ്ടായി. കഴിഞ്ഞ അർ ദ്ധരാത്രി ഒന്നര മണിയോടെ ട്രേഡ് യൂ ണിയൻ സംസ്ഥാന നേതാവ് മനോജ് ഗോപിയുടെ വീടിൻ്റെ അടുക്കള വാതി ൽ പൊളിക്കാൻ മോഷ്ടാക്കൾ നട ത്തിയ ശ്രമം ശബ്ദം കേട്ട് വീട്ടുകാർ ഉണർതിനെ തുടർന്ന് മോഷ്ടാവ് ഇരു ളിൽ ഓടി മറഞ്ഞു. അപ്പോൾ തന്നെ ഊന്നുകൽ പോലീസ് സംഭവസ്ഥലം സ ന്ദർശിച്ച് പരിശോദന നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

വാളാച്ചിറ പുഴ തീരങ്ങളിലെ കടവുകളി ലും വെള്ളാരമറ്റം പാലത്തിനു സമീപ ത്തും രാത്രികാലങ്ങളിൽ അജ്ഞാതർ തമ്പടിക്കുന്നതായും ദൂരെ സ്ഥലങ്ങളി ൽ നിന്നു പോലും വാഹനങ്ങൾ വന്ന് പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നു. പ്രദേശത്ത് രാത്രികാ ലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്ത മാക്കണമെന്നും മോഷ്ടാക്കള ഉടൻ പി ടികൂടണമെന്നും അല്ലാത്തപക്ഷം ശ ക്തമായ പ്രക്ഷോപ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ .