മണിക്കിണർ പാ ലം;സ്ഥലമേറ്റെടു പ്പിനായുള്ള അർ ത്ഥനാ പത്രം ജി ല്ലാ കളക്ടർക്ക് സമർപ്പിച്ചു – ആന്റണി ജോൺ എം എൽ എ.

web-desk -

കോതമംഗലം>>> കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള  സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നതിന്  വേണ്ടിയുള്ള അർത്ഥനാ പത്രം ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.

കോതമംഗലം പുഴയ്ക്ക് കുറുകെ രണ്ട് സ്പാനോട് കൂടി 51 മീറ്റർ നീളത്തിലും,11.05 മീറ്റർ വീതിയിലും രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന തരത്തിൽ ഫൂട് പാത്തോട്  കൂടിയാണ് പുതിയ പാലം നിർമ്മിക്കുന്നത്.2020 ൽ ഒന്നാം പിണറായി സർക്കാർ പാലം നിർമ്മാണത്തിനായി 9.28 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.പാലം നിർമ്മാണവുമായി ബന്ധപ്പെട്ട്  അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിച്ചിരുന്നു.

പാലം നിർമ്മാണത്തിനും,അപ്രോച്ച് റോഡിനുമായി 45 ആർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും റവന്യൂ ബി ഉത്തരവാകുകയും തുടർ നടപടിയായി പി ഡബ്ലു ഡി ബ്രിഡ്ജസ് വിഭാഗം സ്ഥലമേറ്റെടുപ്പിനായുള്ള അർത്ഥനാ പത്രം ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ചെയ്തു.സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി സ്പെഷ്യൽ തഹസിൽദാരെ നിയമിക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.