മഞ്ഞള്ളൂർ കുടുംബാരോഗ്യ കേന്ദ്രം…..പുതിയ മന്ദിരം തുറന്നു….

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>2018ലെ പ്രളയ ത്തെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലെ എം.പി.മാരുടെ ഫണ്ട് സംസ്ഥാനത്തിന് ലഭിച്ചതിനെ തുടർന്ന് ലഭ്യമാക്കിയ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. ഒന്നും രണ്ടും നിലകളുടെ നിർമ്മാണത്തിന് 60 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.ജെ.ജോർജ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ , എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജർ ഡോ: മാത്യു നമ്പേലി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസി ജോളി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പിള്ളിക്കുന്നേൽ, ടോമി തന്നിട്ടാംമാക്കൽ, നിർമ്മല അനിൽ പഞ്ചായത്തംഗങ്ങളായ ലിസി ജോണി,ഇ. കെ  സുരേഷ്, സാബു പുന്നേക്കുന്നേൽ, ജെസി ജെയിംസ്, മിനി ജോസ്, റൂബി തോമസ്, സിന്ധു മണി, ഡോ: ജയലക്ഷ്മി, തോമസ് വർഗ്ഗീസ്,ജഗദീഷ് എം.പി. എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *