ഭൂമിഏറ്റെടുക്കൽ അധിക ജീവനക്കാരെ വേണം…എൽദോ എബ്രഹാം എം.എൽ.എ….

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>കാക്കനാട് എൽ.എ. എൻ.എച്ച് 1 ഓഫീസിലേക്ക് അധിക ജീവനക്കാരെ നൽകണമെന്നാവശ്യ പ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നൽകി. മൂവാറ്റുപുഴ ബൈപ്പാസ്, നഗര വികസനം, പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതി, മടക്കത്താനം – നെല്ലാപ്പാറ റോഡ് ,മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡ് എന്നി പ്രവൃത്തികൾ വേഗതയിലാക്കാൻ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കൽ നടത്തിയിരുന്നത് കൂത്താട്ടുകുളം എൽ.എ ഓഫീസ് വഴിയായിരുന്നു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് കൂത്താട്ടുകുളത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.2020 മാർച്ചിൽ ഓഫിസ് നിർത്തിയതിനെ തുടർന്ന് 600-ൽ അധികം എൽ .എ.ആർ.കേസുകളും, ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ പദ്ധതികളുടെ പോസ്റ്റ് അവാർഡ് ജോലികളും, വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലും കാക്കനാട് എൽ.എ.എൻ .എച്ചിന്റെ ഭാഗമായി മാറി. 3 ക്ലർക്കുമാരെയും 2 റവന്യൂ ഇൻസ്പെക്ടർമാരെയും ഉടൻ നിയമിച്ച് നടപടികൾ വേഗതയിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.കല്ലൂർക്കാട്, അഞ്ചൽപ്പെട്ടി, തൊടുപുഴ, ഇലഞ്ഞി എൽ .എ. ഓഫീസുകൾ മുൻപ് കൂത്താട്ടുകുളത്ത് ലയിപ്പിച്ചിരുന്നു. ഇവിടെ തഹസിൽദാർ ഉൾപ്പെടെ 9 ജീവനക്കാരുടെ സേവനം ലഭ്യമായിരുന്നു.സ്പെഷ്യൽ ഓഫീസുകൾ നിർത്താൻ നിശ്ചയിച്ചതിനെ തുടർന്ന് ഇപ്പോൾ എല്ലാ നടപടികളും എൽ.എ.എൻ .എച്ച് – 1 കാക്കാനാട് ഓഫീസ് പരിധിയിൽ ആയി. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ.അഭ്യർഥിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *