പെരുമ്പാവൂർ:കേരളത്തിലെമ്പാടും കാറിൽ കറങ്ങി നടന്നു അമ്പലങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരo കുത്തി തുറന്നു മോഷണം നടത്തുന്ന രായമംഗലം വില്ലേജ് പുല്ലുവഴി കരയിൽ തൊമ്പ്ര വീട്ടിൽ മത്തായി മകൻ 40 വയസ്സുള്ള അനിൽ മത്തായി ആണ് പെരുമ്പാവൂർ പോലീസ് ഇന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാലാ സ്റ്റേഷനിൽ മുൻപ് സമാന കേസ്സുകൾ ഉള്ള ആളും തങ്കമണി സ്റ്റേഷൻ ലെ സമാനമായ കേസിൽ 6 മാസത്തെ ജയിൽ ശിക്ഷ വിയ്യൂർ സെൻട്രൽ ജയിലിൽ പൂർത്തിയാക്കി 18/07/20 ന് പുറത്ത് ഇറങ്ങിയ ആളുമാണ്. പെരുമ്പാവൂർ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു