ബൈഡൻ അമേരിക്കയിലെ46-മത് പ്രസിഡന്റ് പദവിയിലേക്ക്

സ്വന്തം ലേഖകൻ - - Leave a Comment

വാഷിംഗ്ടൺ>>>അമേരിക്കയുടെ 46ാമത് പ്രസിഡന്റാകാനൊരുങ്ങി ഡെമോക്രറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെ അമേരിക്കൻ പ്രസിഡന്റിനെ കസേരയാണ് ബൈഡനായി ഒരുങ്ങുന്നത്.

 284 ഇലക്ടറൽ വോട്ടുകളാണ് ബൈഡന് ആകെ ലഭിച്ചത്. ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു .അതേസമയം, അദ്ദേഹത്തിന് 273 വോട്ടുകളാണ് ലഭിച്ചതെന്ന് അമേരിക്കൻ മാധ്യമമായ ‘സി.എൻ.എനും’ പറയുന്നുണ്ട്. പ്രസിഡന്റാകാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടിയിരുന്നത്. അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമായ ഡൊണാൾഡ് ലഭിച്ചത് 214 ഇലക്ടറൽ വോട്ടുകളാണ്.
അടുത്ത വർഷം ജനുവരി 20നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക. ഇതോടെ വൈറ്റ് ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ജോ ബൈഡൻ. 78 ആണ്‌ അദ്ദേഹത്തിന്റെ പ്രായം. കൊവിഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന അമേരിക്കയിൽ അദ്ദേഹത്തിന് വലിയ വെല്ലുവിളികളാണ് നേരിടാനായി ഉള്ളത്. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന 2009 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നയാളാണ് ബൈഡൻ.
നോർത്ത് കരോലീന, അലാസ്ക എന്നീ സംസ്ഥാനങ്ങളിൽ ട്രംപിന് മുന്നേറ്റം ഉണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്താൻ ട്രംപിനെ ഇത് സഹായിക്കില്ല. ഈ രണ്ട് സംസ്ഥാനങ്ങളിൽ വിജയിച്ചാലും ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിക്കുക. നോർത്ത് കരോലീനയിൽ 15 ഇലക്ടറൽ വോട്ടുകളും, അലാസ്‌കയിൽ മൂന്ന് ഇലക്ടറൽ വോട്ടുകളുമാണുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *