ബൈക്ക് മോഷ്ടിച്ച് വാഹന ഭാഗങ്ങൾ വിൽപ്പന നടത്തുന്ന കേസിലെ മൂന്നു പേർ പിടിയില്‍

സ്വന്തം ലേഖകൻ -

ആലുവ>>> ആലുവ കൊടി കുത്തുമലയില്‍ നിന്നും മോ ട്ടോര്‍ സൈക്കിള്‍ മോഷ്ടി ച്ച്  വാഹന ഭാഗങ്ങള്‍ വില്പന നടത്തിയ കേസിലെ  പ്രതി കള്‍ പിടിയിലായി. വടക്കേ ക്കര കളരിക്കല്‍ അമ്പല ത്തിന് സമീപം  മലയില്‍ വീ ട്ടില്‍ ആരോമല്‍ (19), കു ഞ്ഞിത്തൈ വടക്കേ കടവ് ഭാഗത്ത്, മുല്ലശ്ശേരി വീട്ടില്‍ സതീഷ് (22), എന്നിവരെയാ ണ് ആലുവ ഈസ്റ്റ് പോലീ സ് അറസ്റ്റ് ചെയ്തത്. ഇവ രെ കൂടാതെ ഈ കേസ്സില്‍ പ്രയപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പെട്ടിട്ടുണ്ട്. ആരോമല്‍ ചാലക്കുടി,നെ ടുമ്പാശ്ശേരി, വാരാപ്പുഴ എ ന്നീ പോലീസ് സ്റ്റേഷനുകളി ല്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേ സ്സുകളിലും പീഡനക്കേസ്സി ലും, സതീഷ് വടക്കേക്കര പോലീസ് സ്റ്റേഷനിലെ കൊ ലപാതകശ്രമക്കേസിലും പ്ര തിയാണെന്ന് ജില്ലാ പോലീ സ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു.  മോഷണ വസ് തു വിറ്റുകിട്ടുന്ന പണം ആ ഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കു ന്നത്. മോഷ്ടാക്കളെ പിടി കൂടുന്നതിന് ആലുവയിലും പരിസരങ്ങളിലും പ്രത്യേക പടോളിംഗ് സംഘത്തെ നി യോഗിച്ചിരിക്കുകയാണ്. മോഷണവുമായി ബന്ധ പ്പെട്ട് പത്തോളം പേരെ ആ ലുവയിൽ രണ്ടു മാസത്തി നകം പിടികൂടിയിട്ടുണ്ട്. അ ന്വേഷണ സംഘത്തില്‍ ആ ലുവ ഈസ്റ്റ് പോലീസ് സ്റ്റേ ഷന്‍ ഇന്‍സ്പെക്ടര്‍ രാജേ ഷ് പി.എസ്, എസ് ഐ വി നോദ് ആര്‍, എ എസ് ഐ മാരായ ബിജു എം.കെ, ജൂ ഡ്.എ, രാജേഷ് കുമാര്‍, എസ് സി പി. ഒ.നവാബ്, സി പി ഒ മുഹമ്മദ് അമീര്‍ എന്‍. എ, എന്നിവരാണ് ഉണ്ടായി രുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →