ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>ബൈക്കും വാനും കൂട്ടിയിടിച്ച് നെല്ലിമറ്റം കൊളനിപ്പടി സ്വദേശി ജംനാസ് ജമാൽ (32) മരണപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഓടക്കാലി – ഇരുമലപ്പടി റൂട്ടിൽ വച്ച് ജംനാസ് സഞ്ചരിച്ച ബുള്ളറ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലാഗൃഹം സ്ഥാപനത്തിലെ ഡ്രൈവറാണ് ജംനാസ്.വിവാഹിതനാണ്.അന്തരിച്ച പ്രമുഖ ചിത്രകാരൻ ഏദോ (ജമാൽ )യുടെ മകനാണ്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →