ബി ജെ പി യിൽ പൊട്ടിത്തെറി, സംസ്ഥാനാധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി പി എം. വേലായുധൻ

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ >>>ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പി. എം. വേലായുധൻ.  ശോഭാ സുരേന്ദ്രന് പിന്നാലെ നിരവധി നേതാക്കളാണ്  ബിജെപി സംസ്ഥാന അധ്യക്ഷനെതിരായി പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. ബി.ജെ.പി മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവും, മുതിർന്ന നേതാവുമായ  പി.എം  വേലായുധനാണ് സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ഇപ്പോൾ  രംഗത്തുവന്നിരിക്കുന്നത്.  തനിക്ക് പാർട്ടി പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രൻ പറ്റിച്ചുവെന്ന് വേലായുധൻ പറഞ്ഞു.‘ മക്കൾ വളർന്ന് അവർ ശേഷിയിലേക്ക് വരുമ്പോൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേർ ഇതുപോലെ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല.
അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലിൽ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തിൽ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ടെന്നും വേലായുധൻ പറഞ്ഞു.പാർട്ടിയിൽ നിന്ന് തന്നെ തഴയുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രൻ കത്തയച്ചിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *