ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ഫലം നാളെ

സ്വന്തം ലേഖകൻ - - Leave a Comment

പട്ന>>>ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്ത് വരും. 243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ പൂര്‍ണമായും വ്യക്തമാകും. നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും നാളെ വ്യക്തമാകും.സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ തന്നെ ആയിരുന്നു എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മറുവശത്ത് പ്രതിപക്ഷ പര്‍ട്ടികളുടെ മുഖമായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വീ യാദവ് മാറി. നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം ബിഹാറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *