ബിജെപി നിയോ ജക മണ്ഡലം പൂ ർണ്ണ സമിതി ചേ ർന്നു

web-desk -

കോതമംഗലം>>>കേരളം തീവ്രവാദ അഗ്നി പർവ്വതത്തിന്റെ മുകളിലാണെ ന്നും സ്വർണ്ണക്കടത്ത് അന്വേഷണം ജ യിലുകളിലേക്കും സി പി എം നേതാ ക്കാളിലേക്കും നീളു കയാണെന്നും ബി ജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃ ഷ്ണൻ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തങ്ക ളം വിവേകാനന്ദ സ്കൂളിൽ ചേർന്ന ബി ജെപി സമ്പൂർണ്ണ മണ്ഡലം സമിതി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. വിവാദ ഉത്തരവി ന്റെ പേരിൽ നടന്ന വനം കൊള്ള ഇന്ന് വ്യാപകമായ അന്വേഷണം നേരിടുന്നു. പാവപ്പെട്ട കർഷകരിലേക്ക് നീളുന്നത ല്ലാതെ മുൻനിര കള്ള ന്മാർക്ക് നേരെ നീങ്ങുന്നില്ല.കമ്മ്യു ണിസ്റ്റ് പാർട്ടി കമ്മ്യു ണിലിസ്റ്റ് പാർട്ടി ആയി മാറിക്കഴിഞ്ഞു. അദ്ദേഹം തുടർന്ന് പറഞ്ഞു.

കേരളത്തിൽ തീവ്രവാദികളുടെ നൂരി ലേറെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തി ക്കുന്നു എന്ന് വെളിപ്പെടുത്തിയത് സ്ഥാ നം ഒഴിഞ്ഞ ഡിജിപിയാണ്.പച്ച വെളി ച്ചം എന്ന പേരിൽ പോലീസിൽ വരെ ഇ ത്തരം ഗ്രൂപ്പുകൾ സജീവമാണ്.കേരള ത്തിന്റെ സ്ഫോടനാത്മകമായ സാഹ ചര്യം അദ്ദേഹം വ്യക്തമാക്കി.വിവിധ വിഷയങ്ങളെ വിലയിരുത്തി പത്തോളം പ്രമേയങ്ങൾ യോഗം പാസാക്കി.നി യോജക മണ്ഡലം പ്രസിഡൻ്റ് മനോജ്‌ ഇഞ്ചുർ അധ്യക്ഷത വഹിച്ചു.ബിജെപി ജില്ല നേതാക്കളായ എം എൻ ഗോപി, പി പി സജീവ്, ഇ റ്റി നടരാജൻ, ജയകു മാർ വീട്ടിക്കാടൻ മണ്ഡലം നേതാക്ക ളായ പി വി വിനോദ് കുമാർ, സജീവ് മലയിൻകീഴ്, അഡ്വ.സൂരജ് ജോൺ മലയിൽ,അയ്രൂർ ശശിന്ദ്രൻ തുടങ്ങി യവർ സംസാരിച്ചു.