മലപ്പുറം>>>ബിജെപി ദേശീയ ഉപാധ്യ ക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ മല പ്പുറത്ത് അപായപ്പെടുത്താന്‍ ശ്രമിച്ച തായി പരാതി. താന്‍ സഞ്ചരിച്ച കാറി ന്റെ പിറകില്‍ രണ്ട് തവണ ലോറി കൊ ണ്ടിടിച്ചെന്നും ഇതിന് പിന്നില്‍ഗൂഢാ ലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.മലപ്പുറം രണ്ടത്താണി യില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും ഇതിന് ശേഷം
അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി.
എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മല പ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റ ക്കാര്‍ക്കെതിരെ നടപടിയെടുക്കണ മെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.സംസ്ഥാ നത്തെ സമാധാനന്തരീക്ഷം തകര്‍ക്കാ നുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പി ക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.