ബിജെപി കുഴല്‍പണ കേസ്: 21 പ്രതികള്‍ അറസ്റ്റിലായെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

web-desk -

തിരുവനന്തപുരം>>> കൊടക്കര കുഴല്‍പ്പണ കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.കൊടക്കര കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ ഗൗരവകരമായ അന്വേഷണം നടക്കുകയാണ്.

ബി.ജെ.പി ക്കു വേണ്ടി എത്തിച്ചതാണ് പണം’ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 204 സാക്ഷികള്‍ ഉണ്ട്.നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണ്.

കേസിന്‍റെ അന്വേഷണം തുടരുകയാണ്. കുഴല്‍പ്പണം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.