ബാഴ്‌സലോണ വിട്ട ലയണല്‍ മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോര്‍ട്ട്

web-desk -

ലോക ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ബാഴ്സലോണ എഫ് സി തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്. സാമ്ബത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു. ബാഴ്‌സലോണ ടീമില്‍ നിന്ന് മെസി പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് ശേഷം മെസി എങ്ങോട്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഏത് ക്ലബ്ബിലേക്കാണ് എന്നതറിയാന്‍ ഉള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ താരം പിഎസ്ജിയിലേക്ക് വരും എന്നാണ്.