ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ജവഹര്‍ ബാലജനവേദി പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

web-desk - - Leave a Comment

പെരുമ്പാവൂര്‍ ജവഹര്‍ ബാലജനവേദി പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തോടന്‍ ഉദ്ഘാടനം ചെയ്തു. ബാലജനവേദി ജില്ലാ പ്രസിഡന്റ് ഫാത്തിമ നസ്‌റിന്‍ ന്റെയും, ഇരിങ്ങോല്‍ പ്രസിഡന്റ് ആന്റണി ബാബുവിന്റെയും നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ പ്രതിഷേധ പരിപാടിയില്‍ പെരുമ്പാവൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ അലി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ടി.ജി. സുനില്‍, ഷീബ രാമചന്ദ്രന്‍, വിജീഷ് വിദ്യാധരന്‍, അന്‍സാര്‍ അസീസ്, ജോബി ഒക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയറിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് ബാലജനവേദി അംഗങ്ങള്‍ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *