ബഫർ സോൺ _കത്തയച്ച് പ്രതിക്ഷേധിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> കുട്ടമ്പുഴ പഞ്ചാ യത്തിലെ തട്ടേക്കാട് പക്ഷിസങ്കേ തം ഉൾപ്പെടുന്ന മേഖല ബഫർ സോണായി പ്രഖ്യാപിക്കുന്നതിലെ  അപാകതകൾ പരിഹരിക്കണ മെന്ന് ആവശ്യപ്പെട്ട്  കീരംപാറ സെൻ്റ് സെബാസ്റ്റൻസ് ഗ്രീൻ പാരീഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി  കീരംപാറ യൂണിറ്റ് , പബ്ളിക്‌ ലൈബ്രറി കീരംപാറ, എന്നിവയുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രി ,മുഖ്യമന്ത്രി ,വനം വകുപ്പ് മന്ത്രി , കേന്ദ്ര പരിസ്ഥിതി സെക്രട്ടറി ,എന്നിവർക്ക് കത്തയച്ചു.  ചേലാട് പോസ്സ്റ്റോഫീസിന് മുന്നിൽ കത്തയക്കൽ ചടങ്ങിൻ്റെ ഉത്ഘാടനം  കീരംപാറ സെൻ്റ് സെബാസ്റ്റൻസ് പള്ളി വികാരി ഫാ.ജോർജ് പുല്ലൻ നിർവ്വഹിച്ചു.  ബഫർ സോൺ നിർണയത്തിലെ അപാകതകൾ പരിഹരിച്ച് പുനർനിർണയം നടത്തി ഈ മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും ആശങ്കയകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ് ദേഹം ആവശ്യപ്പെട്ടു..  കത്തയക്കൽ പ്രതിക്ഷധത്തിലൂടെ സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ   വ്യത്യസത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഭ്ദേഹം മുന്നറിയിപ്പു നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് പ്രസിഡൻ്റ് ജിജി ഏളൂർ മുഖ്യ പ്രഭാഷണം നടത്തി.  കീരംപാറ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ദേവസികുട്ടി വർഗീസ് ,  ജോസ് എം വർഗീസ്, ജോർഡി മനയാനി പുറത്ത് , ആസ്തി വാട്ടപ്പിള്ളിൽ , ജോൺസൻ കറുകപ്പിള്ളിൽ , പി.ജെ സേവ്യർ എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *