ബഫർ സോൺ – ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ

സ്വന്തം ലേഖകൻ -

കോതമംഗലം>>>ജനവാസ മേഖലയെ പൂർണ്ണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി ബഹു:വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ വ്യക്തമാക്കി.ഈ വിഷയം ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം എൽ എ നിയമസഭയിൽ ചോദ്യമു ന്നയിച്ചപ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖല ഉൾപ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേത കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്‌ഞാപനം മൂലം ജനങ്ങൾക്കുണ്ടാ യിട്ടുള്ള ആശങ്ക എം എൽ എ നിയമ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.വന്യ മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജീവിത ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഇപ്പോൾ ഇറക്കിയിട്ടുള്ള ബഫർ സോൺ കരട് വിജ്ഞാപനമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.പ്രദേശ വാസികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും,
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി പകരം വനപ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു.തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ 1 കിലോ മീറ്റർ ചുറ്റളവ് പാരിസ്ഥിതിക സംവേദന മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വരുമെന്നും, വ്യവസായങ്ങൾക്കും കാർഷിക പ്രവർത്തികൾക്കും തടസ്സം ഉണ്ടാകുമെന്നുള്ള പ്രദേശവാസികളുടെയും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ആശങ്കകൾ സർക്കാരിനെ പരാതിയായും,യോഗങ്ങളിലും അറിയിച്ചിട്ടുണ്ടെന്നും ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി കെ രാജു ആൻ്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →