ബംഗാള്‍ ബി.ജെ.പിയില്‍ അഭിപ്രായഭിന്നത; എം.പിയും എം.എല്‍.എമാരും സംസ്ഥാന അധ്യക്ഷന്‍ വിളിച്ച യോഗം ബഹിഷ്കരിച്ചു

സ്വന്തം ലേഖകൻ -

കൊല്‍ക്കത്ത>>> ബി.ജെ.പി പശ്ചിമ ബംഗാള്‍ ഘടകത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് പാര്‍ട്ടിയുടെ എം.പിയും മൂന്ന് എം.എല്‍.എമാരും വിട്ടുനിന്നു. ബൊംഗോണ്‍ എം.പി ശാന്തനു താക്കൂര്‍, ബിസ്വജിത് ദാസ് (ബാഗ്ദ), അശോക് കീര്‍ത്താനിയ (ബൊംഗാവോണ്‍ ഉത്തര്‍), സുബ്രത താക്കൂര്‍ (ഗൈഗട്ട) എന്നിവരാണ് നോര്‍ത്ത് 24 പര്‍ഗാനയില്‍ ചേര്‍ന്ന ജില്ലാ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം‌.എല്‍.‌എയും പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിയും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവന്ന ദിവസമാണ് ജില്ലാ യോഗം ചേര്‍ന്നത്. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) നടപ്പാക്കുമെന്ന ബി.ജെ.പി നിലപാടില്‍ ദീര്‍ഘനാളായി വിയോജിക്കുന്ന ശാന്തനു താക്കൂര്‍, സംസ്ഥാനത്ത് സ്വാധീനമുള്ള മാതുവ സമുദായത്തിലെ നേതാവാണ്.

എം.പിയും എം.എല്‍.എമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ നിസാരവല്‍ക്കരിക്കുന്ന പ്രതികരണമാണ് ദിലീപ് ഘോഷ് നടത്തിയത്. പാര്‍ട്ടി മണ്ഡല അധ്യക്ഷന്മാരുടെയും ജില്ലാ പ്രവര്‍ത്തകരുടെയും കൂടിക്കാഴ്ചയാണ് നടന്നത്. എം.പി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നു. എന്നാല്‍, എം.പി ഡല്‍ഹിക്ക് പോയതായാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ബി.ജെ.പിയില്‍ ചേര്‍ന്ന തൃണമൂല്‍ നേതാവ് രാജിബ് ബാനര്‍ജി ദിലീപ് ഘോഷ് അധ്യക്ഷനായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ബം​ഗാ​ളി​ല്‍ ആ​ദ്യ​മാ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്ന മു​കു​ള്‍ റോ​യ് കഴിഞ്ഞ ദിവസം​ തൃ​ണ​മൂ​ലി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങിയത . ആ​ഴ്ച​ക​ളാ​യി നിലനിന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക്​ വി​രാ​മ​മി​ട്ടാ​ണ്​ മ​ക​ന്‍ ശു​ഭ്രാ​ന്‍​ഷു​വി​നൊ​പ്പം തൃ​ണ​മൂ​ല്‍ ആ​സ്​​ഥാ​ന​ത്തെ​ത്തി റോ​യ്​ പാ​ര്‍​ട്ടി​യി​ല്‍ പു​നഃ​പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്.

2017ല്‍ ​ആ​ണ്​ റോ​യ്​ ബി.​ജെ.​പി​യി​ല്‍ ചേ​ക്കേ​റി​യ​ത്. പി​ന്നാ​ലെ നി​ര​വ​ധി നേ​താ​ക്ക​ള്‍ തൃ​ണ​മൂ​ല്‍ വി​ട്ടി​രു​ന്നു. തൃ​ണ​മൂ​ലി​​െന്‍റ സ്ഥാ​പ​കാം​ഗ​മാ​യ മു​കു​ള്‍ റോ​യി രാ​ജി​െ​വ​ക്കു​​േ​മ്ബാ​ള്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യാ​ണ്​ ഇ​പ്പോ​ള്‍ ഈ ​പ​ദ​വി​യി​ല്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →