ഫേസ് ബുക്കിനെ താെട്ടു, ശശി തരൂരിന് പാർലമെന്ററി വിവര സാങ്കേതിക സമിതി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടെക്കും

web-desk - - Leave a Comment

ന്യൂഡല്‍ഹി :കോൺഗ്രസ് എം പി ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും. വിദ്വേഷ പരാമർശ പ്രോത്സാഹന വിഷയത്തിൽ ശശി തരൂര്‍ ഫേസ്ബുക്കിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബി ജെ പി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തരൂരിന്റെ മറുപടികൂടി കേട്ട ശേഷമാകും സ്പീക്കര്‍ നടപടി സ്വീകരിക്കുക.
വിവരസാങ്കേതിക വിദ്യാ പാർലമെന്ററി സമിതി അധ്യക്ഷൻ എന്ന നിലയിലാണ് നടപടി. ചട്ടം 276 പ്രകാരം തരൂർ ഇല്ലാത്ത അധികാരം ആണ് ഉപയോഗിച്ചതെന്നാണ് സമിതിയിലെ ബിജെപി പ്രതിനിധി നിഷികന്ത് ദുബേ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇതിൽ തരൂരിനെ അധ്യക്ഷപദവിയിൽ നിന്ന് മാറ്റണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെ തമസിക്കാതെ തന്നെ തരൂരിന് പാർലമെന്ററി സമിതി അധ്യക്ഷപദം നഷ്ടമാകും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *