ഫെയ്സ് ബുക്കിൻ്റെ വ്യാജ അക്കൗണ്ട് : ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ആലുവ>>> വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പരാതി പ്രവാഹം. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഇരുനൂറ്റി അമ്പതോളം പരാതികളാണ് എറണാകുളം റൂറൽ പോലിസിന് ലഭിച്ചത്. യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫോട്ടോയെടുത്ത് ‘വിരുതന്മാർ’  ഒർജിനിലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് നിർമിക്കുന്നത്. സ്ത്രീകളും സർക്കാർ ജീവനക്കാരുമാണ് ഇതിൽ കൂടുതലായും ബലിയാടാകുന്നത്. ഇങ്ങനെ വ്യാജ അക്കൗണ്ട് തുടങ്ങുന്നവർ യഥാർത്ഥ അക്കൗണ്ട്കാരുടെ സെലക്ട് ചെയ്ത സുഹൃത്തുക്കളുമായി ‘ചങ്ങാത്തം’  തുടങ്ങും. ആദ്യമാദ്യം സ്വാഭാവികമായും സൗഹാർദ്ദപരമായും ആയിരിക്കും ചാറ്റിംഗ്. പിന്നിട് അശ്ലീല മെസേജുകളുടെ പെരുമഴയായിരിക്കും. ഇതിൻറെ യാഥാർത്ഥ്യം യഥാർത്ഥ ആൾ അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗത്തിനും പരിഹാരം കണ്ടിട്ടുണ്ടെന്നും റൂറൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പറഞ്ഞു. ചാരിറ്റിയുടെ മറവിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ചാരിറ്റിക്കു വേണ്ടി പണം അഭ്യർത്ഥിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥൻറെ വിശ്വാസ്യത മുതലെടുത്താണ് ഇത്തരം തട്ടിപ്പു നടക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥരടക്കം പലരുടെയും അക്കൗണ്ടുകൾ ഇങ്ങനെ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പാടു പേർക്കാണ് പണം നഷ്ടമായത്. ഫേസ്ബുക്കിൻറെ പാസ് വേർഡ് സ്വന്തം മൊബൈൽ നമ്പർ നൽകിയിട്ടുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതൽ ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നതെന്നും കൂടുതൽ സുരക്ഷിതമായ പാസ്സ് വേഡ് ഉപയോഗിക്കണമെന്നും എസ്.പി പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *