ഫാമിലി വെൽഫെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ ഫാമിലി വെൽഫെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു.ആൻ്റണി ജോൺ എംഎൽഎ ഫാമിലി വെൽഫെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എംഎൽഎ  യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും,പഞ്ചായത്ത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയും ചേർത്ത് ആകെ 25 ലക്ഷം രൂപ ചിലവഴിച്ചാണ് മന്ദിരം പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ എംഎൽഎ റ്റി യു കുരുവിള,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ, താഹിറ സുധീർ,റ്റി എം അബ്ദുൾ അസീസ്,ആസിയ അലിയാർ,രഹ്ന നൂറുദ്ദീൻ,അസ്മ ബി എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *