പെരുമ്പാവൂർ: രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പൗരത്വ അവകാശമെന്ന പേരിൽ നടപ്പിലാക്കിയ ബിൽ ഹിന്ദു രാഷ്ട്ര നിർമ്മിതിയെന്ന ആർ.എസ്.എസ് അജണ്ടയ്ക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നോക്കുകുത്തിയാക്കി കൊണ്ട് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ എ.ഐ.വൈ.എഫ് ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുളള പ്രതിഷേധങ്ങളുടെ ഭാഗമായി വാഴക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ അവകാശ ബിൽ പൊതു സമൂഹത്തിൽ മുന്നിൽ വച്ച് കത്തിച്ച് എ.ഐ.വൈ.എഫ്.ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കാവുങ്കൽ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി മണ്ഡലം ജോയിന്റ് സെക്രട്ടറി അൻസാർ അലി അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് ടി എസ് സുധീഷ്, ലോക്കൽ സെക്രട്ടറി കെ.എച്ച് സിനാജ്, ഷാനവാസ്, നജീബ്, ഷെഫീക്ക് ഉസ്മാൻ ,സി പി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഹരിപ്ലാവട, ടി.പി. ഹസ്സൻകുട്ടി, ബ്രാഞ്ച് സെക്രട്ടറി സലീം സേഠ് എന്നിവർ സംസാരിച്ചു