പ്ലൈവുഡ് വ്യാപാരിയെ തട്ടികൊ ണ്ടുപോയ കേസ് – നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> മാറമ്പിള്ളി സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 4 പേരെ കുറുപ്പംപടി പോലിസ് പിടികൂടി. അശമന്നുർ ചിറ്റേത്ത് കുടി ഫൈസൽ (27), പഴമ്പിള്ളിൽ അജ്മൽ (28),  പനിച്ചിയം, മുതുവാശേരി നവാബ് (40,  മുതുവാശേരി അഷറഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് വൈകീട്ട് 3 മണിയോടെ ചെറുകുന്നം ഭാഗത്ത് വ്യാപാരിയുടെ  കാർ തടഞ്ഞ് നിറുത്തി  തട്ടികൊണ്ട് പോവുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മുന്നര ലക്ഷം രൂപ, പ്രമാണങ്ങൾ എന്നിവ  സംഘം എടുത്തു, ചെക്ക് ലീഫീൽ ബലമായി നാലര ലക്ഷം രൂപ എഴുതി ഒപ്പിട്ടുവാങ്ങി. പിന്നീട് വ്യാപാരിയെ വല്ലത്തുള്ള ഗോഡൗണിൽ നിന്നും പോലിസ് കണ്ടെത്തുകയായിരുന്നു. വ്യാപാരിയെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോകാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിദ്ദേശാനുസരണം പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.ബിജുമോൻറെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *