പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി സ്ഥാപിച്ച കൂടയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>> ആവോലി  പഞ്ചായ ത്തിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തിനാ യി പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച കൂടയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂ ടുന്നു. പഞ്ചായത്തിലെ ഒന്നാം വാർ ഡിൽ കിഴക്കേക്കര – അടൂപറമ്പ് റോ ഡിലാണ് ഈ മിനി എം.സി.എഫ്. സ്ഥാ പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിർമാർജന ത്തിനു വേണ്ടിയുള്ളതാണെങ്കിലും പ്ലാ സ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ജൈവമാ ലിന്യങ്ങളും ഇതിൽ നിക്ഷേപിക്കപ്പെ ടുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് ഇവ നിർമ്മാർജ്ജനം ചെയ്യുന്നതിന് സാധിക്കുന്നില്ല. അധികാരികളുടെ അനാസ്ഥ കാരണം എം.സി.എഫ്. നിറ ഞ്ഞു കവിയുകയും പരിസര പ്രദേശ ങ്ങൾ എല്ലാത്തരത്തിലുമുള്ള വെയ്സ്റ്റു കളുടെയും കൂമ്പാരമായി മാറിയിരിക്കു കയാണ്.37000 രൂപ എസ്റ്റിമേറ്റ് തുക യായി വകയിരുത്തി സ്ഥാപിച്ചിരിക്കു ന്ന കൂട വെറും നോക്കുകുത്തിയായി മാറി. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന എം.സി.എഫ്. കളുടെ സ്ഥിതി വ്യത്യസ്തമല്ല. ആവോലി വാഴാട്ടു വളവിൽ സ്ഥാപിച്ചിരുന്ന കൂട കഴിഞ്ഞദിവസം കാണാതായിരുന്നു. ഇതേ തുടർന്ന് റോഡരികിൽ മാലിന്യങ്ങൾ കുന്നു കൂടുകയും, തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള ജീവികളുടെ വിഹാരകേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *