പ്ലസ്ടു, വി എച്ച്‌ എസ് ഇ പ്രാക്ടികല്‍ പരീക്ഷ 22 ന് തന്നെ, മാറ്റമില്ല; സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> ( 16.06.2021) പ്ലസ്ടു, വി എച്ച്‌ എസ് ഇ പ്രാക്ടികല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടികല്‍ ചെയ്യാന്‍ അവസരമൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്ക് മുമ്ബും ശേഷവും സാനിറ്റൈസ് ചെയ്യും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →