പ്രിയങ്കയും രാ ഹുലും കസ്റ്റഡി യില്‍,പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.യമുന എക്സ്പ്രസ് വേയില്‍ ഡല്‍ഹി യുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി നി​ല​ത്തു വീ​ണു. പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോലീസ് ലാ​ത്തി വീശി. മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *