LOADING

Type to search

പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗീ കമായി പീഢിപ്പി ച്ച് ഗർഭിണിയാ ക്കിയ ശേഷം ഗർ ഭച്ഛിദ്രം നടത്തിയ കേസിൽ രണ്ടാം പ്രതിയായ ഷാൻ മുഹമ്മദ്‌നെ അറ സ്റ്റ് ചെയ്തു

Crime Kothamangalam police news Pothanicadu

കോതമംഗലം>>> പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിയ കേസിൽ രണ്ടാം പ്രതിയായ മഠത്തോട് വിട്ടിൽ ഷാൻ മുഹമ്മദ്‌ (38) നെ അറസ്റ്റ് ചെയ്തു. ഗർഭിണിയായ പെൺകുട്ടിയെ പീഢിപ്പിച്ച പ്രതിയോടൊപ്പം ചേർന്ന് ഗർഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് പ്രതിക്കെതിരായ കുറ്റം. പെൺകുട്ടി പീഢനത്തിനിരയായ വിവരം അറിഞ്ഞിട്ടും ഗവ: ഏജൻസികളെ അറിയിക്കാത്തതായിരുന്നു ആദ്യ ഘട്ടത്തിലെ കുറ്റം. തുടർന്നുള്ള അന്വേഷണത്തിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് ഒന്നാം പ്രതിയോടൊപ്പം ഗൂഢാലോചന നടത്തുകയും സഹായങ്ങൾ നൽകുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നു. ഒന്നാം പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചതിനെ തുടർന്ന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.