പ്രശസ്ത ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>>പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.56വ യസായിരുന്നു. 8.15നായിരുന്നു അന്ത്യം സംഭവിച്ചത്. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹ ത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തി രുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല.അറബിക്കഥ എന്ന ചിത്രത്തിലൂ ടെയാണ് അദ്ദേഹം സിനിമാ രംഗത്തെ ത്തുന്നത്. അറബിക്കഥയിലെ ചോര വീ ണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം എന്ന ഗാനം അദ്ദേഹത്തെ ഏറെ പ്രശ സ്തനാക്കി അറബിക്കഥ ,കഥ പറയു മ്പോള്‍, മാടമ്പി ,സൈക്കിള്‍ ,നസ്രാണി ,ക്രേസി ഗോപാലന്‍ ,മിന്നാമിന്നിക്കൂട്ടം ,കലണ്ടര്‍ ,ഭ്രമരം, പരുന്ത്, ഷേക്‌സ്പി യര്‍ എം.എ. മലയാളം തുടങ്ങി നിരവ ധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍,പ്രണയകാലം,ഒരു മഴ പെയ്‌ തെങ്കില്‍,കണ്ണീര്‍ക്കനലുകള്‍ എന്നിവ യാണ് പ്രധാന കവിതകള്‍ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അദ്ദേഹത്തിന്റെ ജ നനം. ഉദയഭാനു, ദ്രൗപതി ദമ്പതികളു ടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കു ളങ്ങര ടി.കെ.എം. കോളേജ്, തിരുവന ന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിട ങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തി യാക്കി. ഭാര്യ: മായ. മൈത്രേയി, അരു ള്‍ എന്നിവരാണ് മക്കള്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →