പ്രളയാനന്തര പദ്ധതി നടത്തിപ്പിൽ വീഴ്ച്ച; സർക്കാരിനെ വിമർശിച്ച് സി പി ഐ ആലപ്പുഴ ജില്ലാസെക്രട്ടറി ടി.ജെ ആഞ്ചലോസ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ആലപ്പുഴ:കുട്ടനാട്ടില്‍ പ്രളയാനന്തര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐ. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പായില്ലെന്നും കെടുകാര്യസ്ഥതയുണ്ടെന്നും സിപിഐ ആലപ്പുഴ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുറന്നടിച്ചു. പ്രഖ്യാപനങ്ങളുടെ രാജകുമാരന്‍ മാത്രമാണ് മന്ത്രി തോമസ് ഐസക്കെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ചു

നടപ്പാകാത്ത പദ്ധതികള്‍ എണ്ണിയെണ്ണി പറയുകയാണ് സിപിഐ. കുട്ടനാട് പാക്കേജിന്റെ അതേ അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കും. 36 കോടിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയത് അംഗീകരിക്കാനാകില്ലെന്നും ആഞ്ചലോസ് പറഞ്ഞു.
കുട്ടനാടിനെ പ്രളയത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ഒരാത്മാര്‍ത്ഥതയുമില്ലെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. പ്രളയദുരിതാശ്വാസം വകമാറ്റിയതിനെതിരെ കോണ്‍ഗ്രസ് സമരം ആരംഭിക്കും. കുട്ടനാട്ടിലെ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ മന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *