പെരുമ്പാവൂർ : സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിൽ പ്രതിഷേധിച്ച ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെയും കൂട്ടരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി എം വേലായുധൻ, മണ്ഡലം പ്രസിഡൻറ് പി അനിൽകുമാർ ജന:സെക്രട്ടറി അഡ്വ: ആനന്ദ്, വൈസ് പ്രസിഡൻറ് അനിൽ ജി, മോർച്ച ഭാരവാഹികൾ എം പി ജയ്സൺ, പ്രകാശ് എന്നിവർ നേതൃത്വം നൽകി പ്രസ്തുത പ്രതിഷേധത്തെ അതിസം ബോധന ചെയ്ത് പാർട്ടി ദേശീയ നിർവ്വാഹക സമിതിയഗം പി എം വേലായുധൻ സംസാരിച്ചു.സമാധാന പരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധത്തെ കേരളാ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് അടിച്ച് അമർത്താൻ ശ്രമിക്കുകയാണ് ഉണ്ടായത് എന്നും വരും ദിവസങ്ങളിൽ കേരള ജനതക്ക് നാണക്കേട് ഉണ്ടാക്കിയ മുഖ്യമന്ത്രി പിണറായ് വിജയൻ രാജിവെച്ചില്ലെങ്കിൽ സമര പരിപാടികളുമായി ഭാരതീയ ജനതാ പാർട്ടി മുന്നോട്ട് വരും എന്നും പ്രഖ്യാപിച്ചു.