പ്രതിഷേധ ധർണ്ണ

web-desk -

കോതമംഗലം>>>വന്യമൃഗങ്ങളുടെആക്രമണങ്ങൾക്കെതിരെഅഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മററിയുടെആഭിമുഖ്യത്തിൽ കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണകിസാൻസഭയുടെ ജില്ലാ സെക്രട്ടിയും സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗവുമായ കെ.എം. ദിനകരൻ ഉൽഘാടനം ചെയ്തു.

സ്വന്തംപുരയിടത്തിൽ നട്ടുവളർത്തിയ മരം നിയമാനുസൃതം മുറിച്ചതിന്റെ പേരിൽ കർഷകരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നും വന്യമൃഗശല്യത്തിൽ നിന്നുംകർഷകർക്കുണ്ടായിട്ടുള്ള നഷ്ടം ഉടൻ നൽകണമെന്നും ദിനകരൻആവശ്യപ്പെട്ടു. വിവിധആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഡി എഫ് ഒക്ക് നിവേദനം നൽകി. ധർണ്ണയിൽ എം ഐ കുര്യാക്കോസ്അദ്ധ്യക്ഷത വഹിച്ചു. എം.എസ്. അലിയാർ , എം കെ രാമചന്ദ്രൻ, ശാന്തമ്മ പയസ്സ്, പി.എം. ശിവൻ നിതിൻകുര്യൻഎന്നിവർ പ്രസംഗിച്ചു.