പ്രതിക്ഷേധധർണ്ണ

കോതമംഗലം>>>ബി.പി.സി.എൽ.ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് കേന്ദ്ര സർക്കാർവിറ്റ്തുലയ്ക്കുന്നതിനെതിരെ സംയുക്തട്രേഡ് യൂണിയൻകോതമംഗലം നിയോജകമണ്ഡലം കമ്മറ്റി മുനിസിപ്പൽ ബസ്റ്റാന്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സമരം സി .ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് അദ്ധ്യക്ഷനായി.എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.

ഐ.എൻ.ടി.യു.സി. നിയോജകമണ്ഡ ലം പ്രസിഡന്റ്അഡ്വ.അബു മൊയ്തീൻ സ്വാഗതം പറഞ്ഞു.റോയികെ. പോൾ, അഡ്വ.സി.കെ.ജോർജ്ജ്.പി.പി.മൈതീൻഷാ, കെ.എ. നൗഷാദ്, ജയിംസ് കൊറമ്പേൽ, ജോയി വർഗ്ഗീസ്, സി പി എസ് ബാലൻ എന്നിവർ പ്രസംഗിച്ചു.