പ്രകടനപത്രികയിലേക്കുള്ള മൂ വാറ്റുപുഴ ടൗൺ ക്ലബ്ബിന്റെ നിർദ്ദേ ശങ്ങൾസമർപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>> പ്രകടനപത്രിക യിലേക്കുള്ള മൂവാറ്റുപുഴ ടൗൺ ക്ലബ്ബിന്റെ നിർദ്ദേശങ്ങൾ
സമർപ്പിച്ചു. ക്ലബ് പ്രസിഡന്റ് ജോൺസൻ മാമലശ്ശേരി, സെക്രട്ടറി ബിജു നാരായണൻ, യൂസഫ് അൻസാരി, മനോജ് കെ.വി., എൽദോ ബാബു വട്ടക്കാവിൽ, രാജൻ ബാബു സാർ മറ്റ് ക്ലബ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിക്ക് കൈമാറി.സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി  മൂവാറ്റുപുഴയുടെ ദൈനംദിന പ്രശ്നങ്ങളായ ഗതാഗതക്കുരുക്കും, റോഡുകളുടെ ശോചനീയാവസ്ഥയും, മാലിന്യ സംസ്കരണവും എല്ലാം പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ശേഖരിച്ചു. ടൗണിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും കലാ-സാംസ്‌കാരിക രംഗത്ത് പുതിയ മാറ്റങ്ങൾ കൈക്കൊള്ളുന്നതിനക്കുറിച്ചും അവർ അഭിപ്രായപ്പെട്ടു. കൂടാതെ സ്ത്രീ സുരക്ഷാ, ആരോഗ്യ മേഖല, കാർഷിക മേഖല, ടൗണിലെ പാർക്കിംഗ് സൗകര്യം തുടങ്ങി സാധാരണ ജനങ്ങൾക്ക് ആവശ്യമായ എല്ലാ മേഖലയിലും അവർ നൽകിയ നിർദ്ദേശങ്ങൾ പ്രധാനമാണ്. അതോടൊപ്പം തന്നെ മൂവാറ്റുപുഴയിലെ ജനങ്ങളുടെ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ രൂപീകരിക്കുവാനും അതുവഴി അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അതിനനുസൃതമായി പ്രവർത്തിക്കണമെന്നും അവർ നിർദ്ദേശിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *