പോൾ ടൂറിസം ആസ്വദിക്കാൻ എബിൻ മഞ്ചേശ്വരത്ത്‌

Avatar -

കാസർഗോഡ്>>>വടക്കേ മലബാറിലെ ആവേശം നിറഞ്ഞ പോൾ ടൂറിസം കാഴ്ച്ചകൾ ആസ്വദിക്കാൻ കെ. ഐ. എബിൻ മഞ്ചേശ്വരത്ത്‌ ട്രെയിൻ ഇറങ്ങി. സഞ്ചാരിയും എഴുത്തുകാരനുമാ യ എബിൻ എറണാകുളം പെരുമ്പാവൂ ർ സ്വദേശി ആണ്. കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടിയാണ് എബിൻ. 

സപ്തഭാഷാ ജില്ലയായ കാസർകോട് ടൂറിസത്തിന് പ്രസിദ്ധമാണ്. ബേക്കൽ കോട്ട മുൻപ് സന്ദർശിച്ചിരുന്നു.  ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലം സന്ദർശിക്കാൻ ഒരുപാടുനാളായി ആഗ്രഹിച്ചിരുന്നു. മൂന്ന് പ്രമുഖ മുന്നണികളുടെയും പോസ്റ്ററുകളും കട്ട്‌ ഔട്ടുകളും ചുമരെഴുത്തുകളും ക്യാമെറയിൽ പകർത്തി. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ വീറും വാശിയും നിറഞ്ഞതാണ്. മുന്നണികൾ മത്സരിച്ചാണ് ഇവിടെ പ്രചാരണം നടത്തുന്നത്.  സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ കന്നഡ ഭാഷയുടെ സാന്നിധ്യം ഒരുപാട് ഇഷ്ടപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് ശരിയായ രീതിയിൽ ഇത്തവണ മഞ്ചേശ്വരത്ത്‌ എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ആവേശം നിറഞ്ഞ പ്രചാരണ കാഴ്ചകൾക്കായി ഏവരും കാത്തിരിക്കുന്നു.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ എബിൻ  സൈക്കിളിലും ബൈക്കിലുമായി  സഞ്ചരിച്ചു കണ്ടിരുന്നു. സീസണൽ ടൂറിസത്തിൽ ഉൾപ്പെടുന്ന പോൾ ടൂറിസത്തിന് കേരളത്തിൽ വൻ സാധ്യതകളാണുള്ളത്. 

മികച്ച ടൂർ പാക്കേജുകളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ സ്വദേശ വിദേശ സഞ്ചാരികളിലേക്ക് എത്തിക്കാൻ ടൂർ ഓപ്പറേറ്റർമാരും  വിനോദസഞ്ചാര വകുപ്പും മുൻകൈ എടുക്കണമെന്നും എബിൻ പറഞ്ഞു.
കാസർകോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലവും രണ്ട് ദിവസത്തെ പോൾ ടൂറിസം പര്യടനത്തിൽ എബിൻ സന്ദർശിക്കുന്നുണ്ട്. മലപ്പുറം തിരൂർ  സ്വദേശിയായ സുഹൃത്ത്‌ കെ. പി. മുഹമ്മദ്‌ ഷാഫിയും എബിനോടൊപ്പമുണ്ട്.കുഞ്ചത്തൂർ, ഹൊസങ്കടി, ഉപ്പള, മൊഗ്രാൽ – പുത്തൂർ, കുമ്പള, തലപ്പാടി ചെക്ക് പോസ്റ്റ്‌  എന്നിവിടങ്ങളിൽ ആണ് സന്ദർശനം നടത്തിയത്.

Avatar

About എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ)

View all posts by എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ) →