പോസ്റ്റ്‌ കോവിഡ് ക്ലിനിക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>>മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കോവിഡ് രോഗ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുടെചികിത്സക്കും,  സമഗ്ര വിശകലനത്തിനും ആയി പ്രവ ർത്തനം ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക്കിന്റെ   ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. നിർവഹിച്ചു.
പൾമനോളജി  വിഭാഗത്തിലെ ഡോ. പോൾ ഡാനി  കൊവിഡാനന്തര പ്രശ്ന ങ്ങളും, അതിന്റെ ചികിത്സാരീതിയെ ക്കുറിച്ചും സംസാരിച്ചു.മാർബസേലി യോസ് മെഡിക്കൽ മിഷൻഅസോസി യേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മുഖ്യ പ്രഭാഷണം നടത്തി. 
മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് എബ്രഹാം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, ബോർഡ്‌ അംഗങ്ങളായ ബൈജു കട്ടങ്ങനാൽ, സജീവ് തച്ചമറ്റം, എബി പൊട്ടക്കൽ എന്നിവർ സംസാരി ച്ചു.ടെലി മെഡിസിൻ സൗകര്യവും രോ ഗികൾക്കായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 2838899 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →