LOADING

Type to search

പോലീസിനെ കോവിഡ് അധി ക ജോലി ചെയ്യി ക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

News police news Today's special

കൊച്ചി>>>കോവിഡ് കാലത്ത് മറ്റു ഡിപ്പാർട്ട്മൻ്റുകൾ ചെയ്യേണ്ട ജോലികൾ പോലീസിനെ കൊണ്ട് മാത്രം ചെയ്യിയ്ക്കുന്നത് മൂലം ക്രമസമാധാന പാലനത്തിലും കേസന്വേഷണങ്ങളിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. കേണൽ ക്ലബ് ചെയർമാൻ ആർ.വി.ഷെരീഫാണ് പരാതി നൽകിയത്. കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനായി പോലീസിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

ഓരോ ജില്ലകളിലേയും കളക്ടർമാർ ഓരോ പ്രദേശത്തും കണ്ടെയ്മൻ്റ് സോണുകളിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ ഏതെല്ലാം വകുപ്പു ഉദ്യോഗസ്ഥരാണ് നടപ്പിലാക്കേണ്ടത് എന്നുള്ളതിനെ സമ്പന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ ഇറക്കിയിട്ടുണ്ടെങ്കിലും എല്ലാ ഉത്തരവാദിത്വവും വിവിധ ജോലികളും പോലീസിനെ കൊണ്ട് ചെയ്യിയ്ക്കുന്ന സ്ഥിതിയാണ്. ക്രമസമാധാന പാലനത്തിനും കേസന്വേഷണങ്ങൾക്കും വേണ്ടത്ര അംഗങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന കേരളാ പോലീസിന് അടിച്ചേൽപ്പിക്കപ്പെടുന്ന കൊകോവിഡ് ഡ്യൂട്ടികൾ മൂലം ക്രമസമാധാന പാലനവും കേസന്വേഷണവും കാര്യക്ഷമമായി ചെയ്യുവാനാത്ത സ്ഥിതിയാണുള്ളത് . ഇത് മൂലം വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിയ്ക്കുന്ന പരാതികളിൽ യഥാസമയം തീർപ്പ് കൽപ്പിക്കാനാവാതെ വാദികളും പ്രതികളും തെരുവിൽ പരസ്പരം നേരിട്ട് നീതി നടപ്പിലാക്കാനിറങ്ങി നിയമം കയ്യിലെടുക്കുന്ന സ്ഥിതി വിശേഷമാണ് .

പല കേസുകളിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ് ,ഇത്തരം ജോലി ചെയ്യേണ്ട പോലീസ് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിൻ്റെയും ആശാ വർക്കർമാരുടേയും ലേബർ / ഫിഷറീസ് ഉദ്യോഗസ്ഥർമാരുടേയും പണിയെടുക്കാനായി ഓടി നടക്കുമ്പോൾ ക്രമസമാധാന രംഗത്തെ കാര്യക്ഷമത കുറയുന്നു.എല്ലാ മേഖലകളിലും ജനങ്ങളെ കോവിഡ് നിയന്ത്രണങ്ങൾ പാലിപ്പിക്കുവാൻ പോലീസ് മാത്രം നിയോഗിക്കപ്പെടുമ്പോൾ പൊതുജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ തർക്കത്തിനും ശത്രുതയ്ക്കും വരെ ഇത് കാരണമാകുന്നുണ്ട് . ജനങ്ങൾ വ്യാപകമായി പോലീസിനെ അനുസരിക്കാതെ ധിക്കരിയ്ക്കുന്ന സംഭവങ്ങൾ സർവ്വസാധാരണമാകുന്നത് തുടർന്നാൽ പോലീസിൻ്റെ മനോവീര്യത്തെ അത് ബാധിക്കുകയോ സാമൂഹിക വിരുദ്ധരും മറ്റു ക്രിമിനലുകളും അത് മുതലെടുക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കാനായി കോവിഡ് ജോലികളിൽ നിന്നും പോലീസിനെ പിൻവലിക്കുകയും ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ മാത്രം പോലീസിന് ഇടപെടാമെന്ന രീതിയിൽ അവരെ സജ്ജീകരിച്ച് നിർത്തുകയും ചെയ്യണെമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു.

അമിത ജോലിഭാരവും സമർദ്ദങ്ങളും മൂലം പോലീസ് സേനാംഗങ്ങളിൽ പലർക്കും കടുത്ത മാനസീക പിരിമുറുക്കവും അത് മൂലമുണ്ടാകുന്ന ദേഷ്യം എനിവ മൂലം സ്വന്തം ഡ്യൂട്ടിക്കിടയിൽ മാത്രമല്ല കുടുമ്പ ജീവിതത്തിൽ വരെ പൊട്ടിത്തെറികളും ആത്മഹത്യാ ദുരന്തങ്ങളും വരെ സേനയിൽ വർദ്ദിച്ച് വരികയാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.