പോലീസിനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം 11 പേര്‍ അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>> പോലീസിനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം 11 പേര്‍ പിടിയിലായി. തിരുവനന്തപുരം കോട്ടൂരില്‍ ആണ് കഞ്ചാവ് മാഫിയ പോലീസിന് നേരെ ആക്രമണം നടത്തിയത്.

കേസിലെ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണന്‍ ആണ്, ഇയാളെ അടക്കം ൧൧ പേരെയാണ് അറസ്റ്റ് ചെയ്തത് . പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തേ തന്നെ പോലീസ് കേസില്‍ അമന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് അമനിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കഞ്ചാവ് വില്‍ക്കുന്ന സംഘം പ്രദേശത്തെ കോളനിയിലെ ഒരു യുവാവിനെ ഒരാഴ്ച മുമ്ബ് ആക്രമിച്ചിരുന്നു.കൂടാതെ ഈ കേസിലെ സാക്ഷിയായ കോട്ടൂര്‍ സ്വദേശി സജികുമാറിന്‍റെ വീടിന് നേരെയും കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →