ആലുവ>>>കാടുമൂടി വിസ്മൃതിയിലാണ്ടുപോയ ഒരു കിണറിന് ഒടുവിൽ പുനർജന്മം. ആലുവ പോലിസ് ക്വാർട്ടേഴ്സ് പറമ്പിൻറെ ഒരു മൂലയിൽ കാടുമുടി ആരും അറിയാതെ കിടന്ന കിണർ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിൻറെ നേതൃത്യത്തിൻ ഉപയോഗയോഗ്യമാക്കി ക്വാർട്ടേഴ്സിലെ കുടുംബക്കാർക്കായി സമർപ്പിച്ചു. 2018ലെ വെള്ളപ്പൊക്കത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ സമയത്ത്, കുടി വെള്ളത്തിന് നെട്ടോട്ടമോടുമ്പോഴാണ് കിണർ ശ്രഡയിൽപ്പെടുന്നുത്. തുടർന്ന് എസ്.ഐ മുഹമ്മദ് കബീറിൻറെ മേൽനോട്ടത്തിൽ പുനർ നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിച്ചു. കിണർ ശുദ്ധീകരിച്ച് പുതിയ റിംഗുകൾ ഇറക്കി കൈവരി കെട്ടി പുതുപുത്തനാക്കി. രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവു വന്നത്. 20 ഓളം കുടുംബങ്ങൾക്ക് ഇനി കുടിവെള്ള ക്ഷാമമില്ല . ഇഷ്ടം പോലെ വെള്ളം. കിണറ്റിൻകരയെന്നാണ് ഈ പരിസരത്തിന് പേരിട്ടിരിക്കുന്നത്. നവീകരിച്ച കിണർ എസ്.പി. കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. സ്പഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.റാഫി, ആലുവ എസ്.എച്ച്.ഒ സുരേഷ് കുമാർ, എസ്.ഐ കെ.ടി മുഹമ്മദ് കബീർ, എം.വി. സനിൽ, എം.എം. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.കേരള പോലിസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികളും കിണറിൻ്റെ പുനർ നിർമ്മാണ പ്രകിയയിൽ പങ്കാളിയായി.