പോത്താനിക്കാട് മാവേലി സൂപ്പര്‍ സ്റ്റോർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

പോത്താനിക്കാട് >>>പോ ത്താനിക്കാട് പഞ്ചായത്തി ല്‍ പ്രവര്‍ത്തിച്ച് വരുന്ന സ പ്ലൈകോയുടെ മാവേലി സ്റ്റോര്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തോടെ  മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ ത്തി . പ്രവര്‍ത്തനോദ്ഘാ ടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മന്‍ ഓണ്‍ലൈനിലൂടെ നിര്‍ വ്വഹിച്ചു. കോവിഡ് പ്രോട്ട ക്കോള്‍ പാലിച്ച്  മാവേലി സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തി ല്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാ മ പഞ്ചായത്ത്എ പ്രസിഡ ൻ്റ് എൽ.എം ജോസഫ്  അ ധ്യക്ഷത വഹിച്ചു. കോതമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീ ർ ഉദ്ഘാടനം ചെയ്തു.പോ ത്താനിക്കാട് ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് എന്‍.എം. ജോസഫ് ആദ്യവില്‍പ്പന നി ര്‍വ്വഹിച്ചു. 2005-ല്‍ പോ ത്താനിക്കാട് പഞ്ചായത്തി ല്‍ പ്രവര്‍ത്തനമാരംഭിച്ച സ പ്ലൈകോയുടെ മാവേലി സ്‌റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തണമെ ന്നാവശ്യപ്പെട്ട്  എം.എല്‍.എ നേരത്തെ മന്ത്രി പി.തിലോ ത്തമന് നിവേദനം നല്‍കി യിരുന്നു. മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തുന്ന തോടെ വിപണി വിലയേ ക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുകയാണ് സൂപ്പര്‍ സ്റ്റോറുകളുടെ ലക്ഷ്യം.

ഉപഭോക്താവിന് ആവശ്യമായ ഉത്പന്നങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനും കഴിയും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, സി.പി.എം ലോക്കൽ സെക്രട്ടറി സിജു’ എ.കെ, സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ.എ ബാബു വാർഡ് മെമ്പർ വി.കെ രാജൻ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →