കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി ഏഴാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് പവന് 600 രുപകൂടി 39,200 രൂപയായി. ഗ്രാമിന് 4,900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്.

ആറു വ്യാപാര ദിനങ്ങളിലായി 160 ഡോളറിന്‍റെ വര്‍ധന. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്‍റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. നിലവിലെ വിലയിൽ പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 40,000 രൂപയ്ക്ക് മുകളിൽ വേണ്ടി വരും. സുരക്ഷിത നിക്ഷേപമായി കൂടുതൽ പേർ സ്വർണം വാങ്ങാൻ തുടങ്ങിയതാണ് വില തുടർച്ചയായി ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.