Type to search

പൊന്നാരിമംഗലം ടോൾ പ്ലാസയിൽ തലസ്ഥിതി തുടരാൻ നിർദേശം

News

കൊച്ചി >>>ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും ഏലൂർ മുൻസിപ്പാലിറ്റിയിലും സ്ഥിരതാമസക്കാരായ ആളുകളിൽ നിന്നും ടോൾ ഈടക്കാനുള്ള കരാറുകാരുടെ തീരുമാനം പിൻവലിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ടോൾ പ്ലാസയിൽ തൽസ്ഥിതി തുടരാനും പ്രദേശ വാസികളിൽ നിന്ന് ടോൾ ഇടക്കാനുള്ള തീരുമാനം പിൻവലിക്കാനും കളക്ടർ നിർദേശം നൽകി. ടോൾ ഇളവ് നൽകിയ പഴയ യോഗതീരുമാനങ്ങളിൽ കാര്യകാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അതിന് അനുസരിച്ചു കരാരുകാർക്ക് നിർദേശം നൽകാനും കളക്ടർ അറിയിച്ചു.

പ്രദേശവാസികളായ 300ഇൽ അധികം കുടുംബങ്ങൾ വിട്ടു നൽകിയ സ്ഥലത്താണ് കണ്ടെയ്നർ റോഡ് നിർമിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങളുടെ സന്നദ്ധതയുടെ ഫലമായാണ് റോഡ് പ്രവർത്തികമായത്. ഈ സാഹചര്യത്തിൽ പ്രദേശവസികളിൽ നിന്നും ടോൾ ഈടാക്കുന്നത് മാനുഷികമല്ല. അതിനാൽ നിലവിലെ സ്ഥിതി അനുസരിച്ചു പ്രദേശവാസികൾക്ക് കുറഞ്ഞ തുകയിൽ മാസം തോറുമുള്ള പാസ്സ് അനുവദിക്കണം.
വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ എസ്. ശർമ, വി. കെ ഇബ്രാഹിംകുഞ്ഞ്, ടി. ജെ വിനോദ് എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.