പെൻഷൻ സംരക്ഷണ ദിനം വിജയിപ്പിക്കുക; കെ.എ.റ്റി.എസ്.എ

ന്യൂസ് ഡെസ്ക്ക് -

മുവാറ്റുപുഴ>>പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പുന:പരിശോധനാ സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, കേരള സർക്കാരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിൽ ജോയിൻ്റ് കൗൺസിൽ നവംബർ ഒന്നിന് നടത്തുന്ന പെൻഷൻ സംരക്ഷണ ദിനം വിജയിപ്പിക്കാൻ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ മുവാറ്റുപുഴ – പിറവം മേഖലാ കൺവൻഷൻ തീരുമാനിച്ചു.പാടശേഖര സമിതികളിൽ ഉൾപ്പെട്ടെ കർഷകർക്ക് വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

അരുൺ.കെ. പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച കൺവൻഷൻ കെ.എ.റ്റി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി സുനിൽകുമാർ ഉത്ഘാടനം ചെയ്തു.സമരസമിതി ജില്ലാ കൺവീനർ വി.കെ ജിൻസ്, ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ ശ്രീജേഷ്, മേഖലാ സെക്രട്ടറി എം.എസ് അനൂപ്കുമാർ, കെ.എം.സൈനുദ്ദീൻ, പി.പി.മുഹമ്മദ്കുഞ്ഞ്, ഇ.പി.സജുകുമാർ, പി.കെ.സാജു എന്നിവർ സംസാരിച്ചു. മേഖലാ കൺവീനർമാരായി എം.പി.സുമേഷ്, ജോയിൻ്റ് കൺവീനറായി ഇ.പി.സജുകുമാർ വനിതാ കമ്മിറ്റി കൺവീനറായി എ.എ ശാലിനി എന്നിവരെ തെരെഞ്ഞെടുത്തു. എ.റ്റി.എസ്.എ ജില്ലാ സെക്രട്ടറി എം.ആർ രതീഷ് സ്വാഗതവും ജോസ് മാത്യു നന്ദിയും പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →