പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചും മൃഗീയമായി കൊലപ്പെടുത്തി

web-desk - - Leave a Comment

ലഖ്നൗവ്: ഉത്തർപ്രദേശിൽ പതിമൂന്നുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്ത് മൃഗീയമായി കൊലപ്പെടുത്തി. ഖേരി ജില്ലയിലെ ലാഘിംപൂരിലാണ് സംഭവം. പെൺകുട്ടിക്ക് നേരെ കൊടും ക്രൂരതയാണ് അരങ്ങേറിയത്. ലഖ്‌നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത് .
യുപി ഹാപ്പൂരിൽ കഴിഞ്ഞ ആഴ്ച ബലാത്സംഗത്തിനിരയായ 6 വയസ്സുകാരി ആശുപത്രി വിട്ടിട്ടില്ല. അതിന് മുൻപാണ് അതിക്രൂരമായ സംഭവം ലഖിംപൂർ ഖേരിയിൽ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാവ് മുറിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു.
ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂർണമായി തകർന്നു എന്നും പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിൾ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *