Type to search

പെരുമ്പാവൂർ ലയൺസ് ക്ലബ് ഈ വർഷത്തെ ജന സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു

Uncategorized

പെരുമ്പാവൂർ: സ്വാതന്ത്ര്യ ദിന ചടങ്ങോടു കൂടിയാണ് ഈ വർഷത്തെ സേവന  പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ലബ് തുടക്കം കുറിച്ചത്.
രാവിലെ 9 ന് ലയൺസ് ക്ലബ്ബിൽ ക്ലബ് പ്രസിഡന്റ് റ്റി. പി സജി പതാക ഉയർത്തി. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കൊവിഡിനെതിരെ കർമ്മ സേവന രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു.കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനാവശ്യമായ  റ്റിവി വിതരണോത്ഘാടനം എൽദോസ് കുന്നപ്പിളളി എം.എൽ.എ നിർവഹിച്ചു.കൊറോണക്കാലഘട്ടത്തിൽ നിസ്വാർത്ഥമായി ജനങ്ങളുടെ ആരോഗ്യ സേവനത്തിൽ മുഴുകിയിരിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ 27 ആശാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നഗരത്തിലെ  ഓട്ടോകളിലും ഫിറ്റ് ചെയ്യുന്നതിനും കയറുന്ന യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായുള്ള  സാനിറ്റെസർ ടെൽക് ചെയർമാൻ എൻ.സി. മോഹനൻ വിതരണം ചെയ്തു. പെരുമ്പാവൂരിലെ വിദ്യാർത്ഥികൾക്ക് നേത്ര ചികിത്സാ ഉൾപ്പെടെയുള്ള വിദ്യാദർശൻ പദ്ധതി,  നിർദ്ധനർക്ക് വീടു നിർമ്മാണം, നിർദ്ധന പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന ബീറ്റ് ഡയബിറ്റിസ് പദ്ധതി, പ്രളയത്തിലെ കൈത്താങ്ങ് പദ്ധതി, ബാലപീഡനത്തിലെ നെവർ മി പദ്ധതി,50 പേർക്ക് ഡയാലിസ് പദ്ധതി, വൃക്ക മാറ്റി വെക്കുന്നവർക്ക് സാമ്പത്തീക സഹയം,തിമിര ശസ്ത്രക്രിയ – സാമ്പത്തിക സഹായം, ഗ്ലൂക്കോമ രോഗ നിർണയ ക്യാമ്പുകൾ, കൊവിഡ് പ്രതിരോധ ഉപകരരണ വിതരണം, പൊതു ചികിത്സ ക്യാപുകൾ, അംഗൻവാടി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ജന സേവന പ്രവർത്തനങ്ങളാണ് ഈ വർഷം  പെരുമ്പാവൂർ ലയൺസ് ക്ലബ് പെരുമ്പാവൂർ നടപ്പിലാക്കുന്നത്. ചടങ്ങിൽ ലയൻസ് ക്ലബ് പ്രസിഡന്റ് ടി.പി സജി, സെക്രട്ടറി ഏലിയാസ് മാത്യം , ട്രഷറർ എം.ഐ വർഗീസ്, എൽ സി ഐ എഫ് കോ-ഓഡിനേറ്റർമാരായ എൻ.പി രാജു , ഡോ.ബീന രവികുമാർ , ബി ബാബു, ടി വി ബേബി, എം മാത്യുസ് എന്നിവരടങ്ങുന്ന ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.