പെരുമ്പാവൂർ പോലീസ് സ്റ്റേഷ നു മുൻപിൽ “നോക്കുകുത്തി സ്ഥാപിക്കൽ സമരം”

-

പെരുമ്പാവൂർ>>യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായി ഇരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനു മുൻപിൽ “നോക്കുകുത്തി സ്ഥാപിക്കൽ സമരം” നടത്തി. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കമൽ ശശി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.പി.വർഗീസ്‌ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.കെ.സിറാജ്,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ്‌ കുഞ്ഞ്,പോൾ പാത്തിക്കൽ, എൻ.എ.റഹീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ സി.കെ.രാമകൃഷ്ണൻ,വി. എഛ്.മുഹമ്മദ്,ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി,രായ മംഗലം പഞ്ചായത്ത് മെമ്പർ കുര്യൻ പോൾ, ഒക്കൽ പഞ്ചായത്ത് മെമ്പർ സാബു മൂലൻ,കെ. എം.ഷിയാസ്,മുൻസിപ്പൽ കൗൺസിലർ അഭിലാഷ് പുതിയേടത്ത്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ അരുൺ കുമാർ കെ.സി., ബിനോയ് അരീക്കൽ, മനോജ് മുടക്കുഴ, താജുദ്ദീൻ കുടിലിൽ, ഫെബിൻ കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ജിജോ മറ്റത്തിൽ,ബിബിൻ ഇ.ഡി. അനിൽ ജോസ്, അൽത്താഫ് കെ.എസ്., യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ യേശുദാസ് പാപ്പച്ചൻ, ആശ്വാക് അലി,സനൂപ് കാസിം,നിബിൻ സുൽത്താൻ,ഫൈസൽ വല്ലം,യൂനസ് ഓണമ്പിള്ളി, അഫ്സൽ ഇ.എ.,എഡ്വിൻ മാത്യു,ജെലീൽ രാജൻ, രാജേഷ് കുമാർ എം. ജി.,കോൺഗ്രസ് നേതാക്കളായ ഷെയ്ഖ് ഹബീബ്,എൻ.എ. ഹസ്സൻ,എം.എം.ഷാജഹാൻ,എസ്.എസ്.അലി,ഷാജി കുന്നത്താൻ,എൽദോ മോസസ്,രാജു മാത്തറ,ഷേക്ക്‌ ഹബീബ്, പി.എസ്.അബൂബക്കർ, ഷാജി വി.എസ്.നജീബ് എം.ഇ.,സബീത് ടി.എഛ്.,പ്രദീപ്.ആർ., അബ്ദുൾ നിസാർ,അരുൺ മുകുന്ദൻ,സുധീർ വെങ്ങോല തുടങ്ങിയവർ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →