പെരുമ്പാവൂര്‍ വെടിവെപ്പ് കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവുർ>>>പെരുമ്പാവൂരിലുണ്ടാ യ സംഘർഷത്തിൽ ഒരാൾക്ക് വെടി യേൽക്കാ നിടയായ സംഭവത്തിൽ അ ഞ്ച് പേരെ പോലി സ് അറസ്റ്റ് ചെയ്തു. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠ ത്തുംപടി വിട്ടിൽ നിസാർ (33), സഹോ ദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ (27), വെങ്ങോല തട്ടേ ക്കാട് പുത്തൻ വീട്ടിൽ അൽത്താഫ് (23), തട്ടേക്കാടൻ ഭാഗത്ത് കൊടുത്താ ൻ വീട്ടിൽ ആഷിഖ് (25) എന്നിവരെയാ ണ് അറസ്റ്റ് ചെയ്തത്. വെടിയേറ്റ ആദി ലും പ്രതികളും സുഹൃത്തുക്കളായിരു ന്നു നിസാറും ആദിലും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയി ലാണ് സംഘർഷം ഉണ്ടായത്. നിസാറിന്‍റെ ഉടമസ്ഥതയിലുള്ള കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആദിലിനെ വെടി വയ്ക്കുകയുമായിരു ന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. ബിജുമോൻ,  ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ബേസിൽ തോമസ്, എസ്.ഐ. മാരായ റിൻസ്.എം. തോമസ്, സനീഷ് ടി.ആർ, എസ്.സി.പി.ഒ. മാരായ നൗഷാദ് കെ..എ, ഷിബു പി.എ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്. എസ്.പി കെ. കാർത്തിക് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *